
വരും തലമുറയ്ക്ക് പ്രഛോദനമാകാനും ആവേശഭരിതമാക്കാനുമായി ഇന്ത്യയ്ക്ക് ഒരു ബൗളിംഗ് സൂപ്പര്‍ സ്റ്റാര്‍ ഏറെ ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയ്ക്ക് ഒട്ടനവധി ബാറ്റിംഗ് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ട്. എന്നാല്‍ പാക്കിസ്ഥാനു ഉള്ളത് പോലെ ഇമ്രാന് ഖാന്, വസീം അക്രം, വഖാര്‍ യൂനിസ് എന്നീ ഇതിഹാസങ്ങള്‍ പോലെ ഇന്ത്യയ്ക്കും ബൗളിംഗ് സൂപ്പര്‍ സ്റ്റാറുകള്‍ ആവശ്യമാണെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ട്. വരും തലമുറയില്‍ നിന്ന് കൂടുതല്‍ ബൗളര്‍മാര്‍ പിറക്കുവാന്‍ ഇത്തരത്തിലൊരു സൂപ്പര്‍ സ്റ്റാറിന്റെ സാന്നിധ്യം ഏറെ ഉപകരാപ്രദമാകുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഇപ്പോള്‍ സ്ഥിതി മാറി വരുന്നുണ്ട്. മത്സരം മാറ്റി മറിയ്ക്കുവാന്‍ സാധ്യതയുള്ള ബൗളര്‍മാര്‍ ഇന്ന് ഇന്ത്യയിലുണ്ട്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍ എല്ലാം ഇന്ന് ഏത് ബാറ്റിംഗ് നിരയ്ക്കും ഭീഷണിയാണ്. മികച്ച അക്കാഡമിയും സംവിധാനങ്ങളുമെല്ലാം ഇന്ന് ഇന്ത്യയിലുണ്ട് ഇനി വേണ്ടത് യുവാക്കളെ ആവേശം കൊള്ളിക്കുവാന്‍ ഒരു ബൗളിംഗ് സൂപ്പര്‍ സ്റ്റാര്‍ മാത്രമാണെന്ന് സഞ്ജയ് പറഞ്ഞു.
ഒരു പുസ്തക പ്രകാശനത്തിനിടെയാണ് മഞ്ജരേക്കര്‍ ഈ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial