Site icon Fanport

വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട് ഷാഹ്ബസ് നദീം, ഇന്ത്യ എ ജയത്തിനരികെ

വെസ്റ്റിൻഡീസുമായുള്ള ആദ്യ അൺ ഒഫീഷ്യൽ ടെസ്റ്റിൽ ഇന്ത്യൻ എ ടീം ജയത്തിനരികെ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 29 റൺസിന്‌ ഒരു വിക്കറ്റ് നഷ്ട്ടപെട്ട നിലയിലാണ്. ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യക്ക് ജയിക്കാൻ 9 വിക്കറ്റ് ശേഷിക്കെ 68 റൺസ് മതി.

ആദ്യ ഇന്നിങ്സിൽ 228 റൺസിന്‌ ഓൾ ഔട്ട് ആയ വെസ്റ്റിൻഡീസ് ബാറ്റിങ്ങിന് മറുപടിയായി ഇന്ത്യ 312 റൺസ് എടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് വിലപ്പെട്ട 84 റൺസിന്റെ ലീഡ് ആണ് നേടാനായത്.  തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസ് 180 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഷാഹ്ബസ് നദീം ആണ് വെസ്റ്റിൻഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ല് ഓടിച്ചത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഡുബെ ഒരു വിക്കറ്റും വീഴ്ത്തി ഷാഹ്ബസ് നദീമിന് മികച്ച പിന്തുണ നൽകി.

തുടർന്ന് ജയം ലക്ഷ്യമാക്കി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 29 റൺസിന്‌ ഒരു വിക്കറ്റ് എന്ന നിലയിലാണ്. 5 റൺസ് എടുത്ത പഞ്ചലിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായാത്.

Exit mobile version