ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് ഒക്ടോബറില്‍ സാധ്യമായേക്കും

- Advertisement -

പല മുന്‍ നിര ടെസ്റ്റ് രാജ്യങ്ങളും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്തപ്പോളും അതില്‍ പങ്കെടുക്കാതെ ഒഴിഞ്ഞ് മാറി നിന്നവരായിരുന്നു ബിസിസിഐ. എന്നാല്‍ ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ ചെന്നെത്തിയാല്‍ വരുന്ന ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ഡേ-നൈറ്റ് ടെസ്റ്റ് അരങ്ങേറുവാനുള്ള സാധ്യത ഏറെയാണെന്ന് സൂചന. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഇന്ത്യയിലും ഇത് പരീക്ഷിച്ച് നോക്കുവാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.

വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലാവും ഡേ-നൈറ്റ് ടെസ്റ്റിനു അരങ്ങേറ്റം സംഭവിക്കുവാനുള്ള സാധ്യതയെന്നാണ് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീം അഭിപ്രായപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള ഐസിസിയുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ഡേ-നൈറ്റ് ടെസ്റ്റുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement