Picsart 23 02 18 11 38 57 778

നഥാൻ ലിയോണു മുന്നിൽ ഇന്ത്യ പതറുന്നു, നാലു വിക്കറ്റുകൾ നഷ്ടം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം കളി ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് പ്രതിസന്ധിയിൽ. ഇന്ന് ഇന്ത്യക്ക് ആദ്യ സെഷനിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമായി. 88/4 എന്ന നിലയിൽ ആണ് ഇന്ത്യ ഉള്ളത്. 14 റൺസുമായി കോഹ്ലിയും 15 റൺസുമായി ജഡേജയും ആണ് ക്രീസിൽ ഉള്ളത്. ഇപ്പോഴും ഇന്ത്യ ഓസ്ട്രേലിയക്ക് 175 റൺസ് പിറകിൽ ആണ്.

32 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ, 17 റൺസ് എടുത്ത രാഹുൽ, റൺ ഒന്നും എടുക്കാതെ പൂജാര, 4 റൺസ് എടുത്ത ശ്രേയസ് എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. നാലു വിക്കറ്റുകൾ നഥാൻ ലിയോൺ ആണ് സ്വന്തമാക്കിയത്. 11 ഓവർ എറിഞ്ഞ ലിയോൺ 25 റൺസ് നൽകിയാണ് നാലു വിക്കറ്റ് എടുത്തത്.

Exit mobile version