യോ-യോ ടെസ്റ്റില്‍ ഇന്ത്യയുടേത് ഏറ്റവും കുറഞ്ഞ പരിധി

- Advertisement -

ലോകത്ത് പല ക്രിക്കറ്റിംഗ് രാജ്യങ്ങളും ഫിറ്റ്നെസ്സിനായി പല മാനദണ്ഡങ്ങളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും ഇപ്പോള്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് യോ-യോ ടെസ്റ്റാണ്. എന്നാല്‍ രസകരമായ വസ്തുത ഇന്ത്യയുടെ യോ-യോ സ്കോറാണ് പ്രധാന ടീമുകളില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ എന്നതാണ്. ന്യൂസിലാണ്ടും ഇംഗ്ലണ്ടും യോ-യോ ടെസ്റ്റ് പാസാകുവാനുള്ള പരിധിയായി 19 എന്ന പരിധിയാണ് വെച്ചിട്ടുള്ളത്.

അതേ സമയം ഓസ്ട്രേലിയ ഈ രീതി നിര്‍ത്തലാക്കിയിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷത്തോളമായെന്നാണ് അറിയുന്നത്. എന്നാല്‍ അന്നത്തെ പരിധി 19 എന്നാണ് അറിയുവാന്‍ കഴിയുന്നത്. ചുരുക്കത്തില്‍ ഇന്ത്യയുടെ പരിധിയായ 16.1 ആണ് ഏറ്റവും കുറഞ്ഞ യോ-യോ ടെസ്റ്റ് വിജയിക്കുവാന്‍ നേടേണ്ട സ്കോര്‍. പാക്കിസ്ഥാനും ശ്രീലങ്കയും 17.4 എന്ന സ്കോര്‍ ആണ് ടെസ്റ്റ് പാസാകുവാന്‍ നേടേണ്ടത്.

സ്കോര്‍ വെളിപ്പെടുത്തിയില്ലെങ്കിലും ദക്ഷിണാഫ്രിക്കയും 18നു മുകളിലുള്ള സ്കോറാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement