Picsart 24 10 26 15 17 24 629

12 വർഷത്തിനു ശേഷം ഇന്ത്യ ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര തോറ്റു!!

പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഇന്ന് 359 റൺസ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 245 റൺസിന് ഓളൗട്ട് ആവുക ആയിരുന്നു. ജയ്സ്വാൾ അല്ലാതെ ഒരു ബാറ്ററും തിളങ്ങാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. 113 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്.

തുടക്കത്തിൽ തന്നെ 8 റൺസ് എടുത്ത രോഹിത് ശർമ്മയെ ഇന്ത്യക്ക് നഷ്ടമായി. ആക്രമിച്ചു കളിച്ച ജയ്സ്വാൾ പ്രതീക്ഷ നൽകി. 65 പന്തിൽ നിന്ന് 77 റൺസ് എടുത്താണ് ജയ്സ്വാൾ പുറത്തായത്. 23 റൺസ് എടുത്ത ഗിൽ, 17 റൺസ് എടുത്ത കോഹ്ലി എന്നിവർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാൻ ആയില്ല.

പന്ത് റൺ ഒന്നും എടുക്കാതെ റണ്ണൗട്ട് ആയതും സർഫറാസ് 9 റൺസ് മാത്രമെടുത്ത് മടങ്ങിയതും ഇന്ത്യക്ക് വൻ തിരിച്ചടിയായി. ജഡേജയും (42) അശ്വിനും പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു‌. സാന്റ്നൻ ന്യൂസിലൻഡിനായി 6 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റുകളും സാന്റ്നർ വീഴ്ത്തിയിരുന്നു.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട ഇന്ത്യക്ക് ഇതോടെ പരമ്പര നഷ്ടമായി. 2012ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യയിൽ വെച്ച് പരാജയപ്പെടുന്നത്.

Exit mobile version