മുന്‍തൂക്കം കൈവിട്ട് ഇന്ത്യ, ഇംഗ്ലണ്ട് 300 കടന്ന് കുതിയ്ക്കുന്നു

198/7 എന്ന നിലയില്‍ ഇംഗ്ലണ്ടിനെ ആദ്യ ദിവസം പ്രതിരോധത്തിലാക്കിയ ശേഷം ഓവലില്‍ മത്സരത്തിലെ ആനുകൂല്യം കൈവിട്ട് ഇന്ത്യ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ആദില്‍ റഷീദിനെ(15) ജസ്പ്രീത് ബുംറ പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ട് 214/8 എന്ന നിലയിലായിരുന്നു. ആ സ്ഥിതിയില്‍ ഏതാനും ഓവറുകള്‍ക്കകം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ബാറ്റിംഗിനിറങ്ങാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെയാണ് ജോസ് ബട്‍ലറും സ്റ്റുവര്‍ട് ബ്രോഡും ചേര്‍ന്ന് ഇല്ലാതാക്കിയത്.

ഒമ്പതാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്ത സഖ്യം മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുകയാണ് ചെയ്തത്. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ സ്കോര്‍ 304 റണ്‍സിലേക്ക് എത്തിക്കുകയുണ്ടായി രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍. ജോസ് ബട്‍ലര്‍ തന്റെ അര്‍ദ്ധ ശതകം മറികടന്ന് 63 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്റ്റുവര്‍ട് ബ്രോ‍ഡ് റണ്‍സ് നേടി മികച്ച പിന്തുണയാണ് ബട്‍ലര്‍ക്ക് നല്‍കിയത്.

Exit mobile version