ലഞ്ചിന് മുമ്പ് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

മൊഹാലിയിൽ ആദ്യ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 109 റൺസ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും മയാംഗ് അഗര്‍വാളിനെയും ആണ് ടീമിന് നഷ്ടമായത്.

29 റൺസ് നേടിയ രോഹിതിനെ ആദ്യം നഷ്ടമായപ്പോള്‍ ഒന്നാം വിക്കറ്റിൽ ഇന്ത്യ 52 റൺസ് കൂട്ടിചേര്‍ത്തിരുന്നു. അധികം വൈകാതെ മയാംഗിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 33 റൺസാണ് മയാംഗ് നേടിയത്.

30 റൺസുമായി ഹനുമ വിഹാരിയും 15 റൺസ് നേടി കോഹ്‍ലിയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version