പരമ്പര സമനിലയിലാക്കി ഇന്ത്യ, ഓസ്ട്രേലിയയുടെ നടുവൊടിച്ച് അശ്വിന്‍

- Advertisement -

ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സില്‍ ചുരുട്ടിക്കെട്ടി ഇന്ത്യയ്ക്ക 75 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അശ്വിന്‍ ആറു വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശര്‍മ്മ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയന്‍ നിരയില്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(28) ആണ് ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ ആണ് മത്സരത്തിലെ താരം.

ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘടത്തില്‍ 67/2 എന്ന നിലയിലായിരുന്നു. എന്നാല്‍ ഷോണ്‍ മാര്‍ഷിനെയും സ്മിത്തിനെ ഉമേഷ് യാദവ് തിരിച്ചയച്ചതോടു കൂടി കംഗാരുകള്‍ തകര്‍ന്നടിയുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 274 റണ്‍സിനു അവസാനിച്ചു. ചേതേശ്വര്‍ പുജാര(92), അജിങ്ക്യ രഹാനെ(52) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയവര്‍. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹാസല്‍വുഡ് 6 വിക്കറ്റും സ്റ്റാര്‍ക്, ഒക്കേഫെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement