തുടര്‍ച്ചയായ 9 പരമ്പര വിജയം ഓസ്ട്രേലിയയ്ക്കൊപ്പം ഇന്ത്യയും

- Advertisement -

2015-2017 സീസണുകളിലായി നേടിയ 9 തുടര്‍ ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഇന്ത്യ ഓസ്ട്രേലിയയുടെ നേട്ടത്തിനൊപ്പം. ഓസ്ട്രേലിയ 2005-2008 കാലഘട്ടത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയതു. 8 വിജയങ്ങള്‍ നേടിയ ഇംഗ്ലണ്ടിന്റെ നേട്ടം നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിലെ വിജയവും ഇതില്‍ കൂട്ടിയിട്ടുണ്ട്. ഓസ്ട്രേലിയ ലോക ഇലവനെതിരെ നേടിയ സൂപ്പര്‍ ടെസ്റ്റും ഇതു പോലെ ഓസ്ട്രേലിയന്‍ ടെസ്റ്റ് വിജയത്തിന്റെ ഭാഗമായാണ് കണക്കാക്കിയിട്ടുള്ളത്.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ്  പരമ്പര ദക്ഷിണാഫ്രിക്കയിലാണ്. പ്രയാസകരമെങ്കിലും ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയം നേടാനായാല്‍ പത്ത് പരമ്പരകള്‍ എന്ന അപ്രാപ്യമായ ഒരു റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement