പുതിയ സീസണില്‍ പുതിയ പരിശീലന കിറ്റുമായി ഇന്ത്യ

- Advertisement -

ഇന്ത്യയുടെ പുതിയ അന്താരാഷ്ട്ര സീസണ്‍ ആരംഭിക്കുന്ന സമയത്ത് പുതിയ പരിശീലന കിറ്റ് പുറത്തിറക്കി ഇന്ത്യ. ബിസിസിഐയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബെംഗളൂരുവില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന താരങ്ങളുടെ ചിത്രം പുറത്ത് വിട്ടത്. ഇതില്‍ പുതിയ പരിശീലന കിറ്റാണ് താരങ്ങള്‍ അണിഞ്ഞിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തോടെ ആരംഭിക്കുന്ന സീസണില്‍ ഇന്ത്യ അയര്‍ലണ്ടിലേക്കും പിന്നീട് ഇംഗ്ലണ്ടില്‍ പൂര്‍ണ്ണ പരമ്പര കളിക്കുവാനും എത്തുന്നുണ്ട്. അതിനു വിന്‍ഡീസിനെ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പറക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement