ചരിത്ര ടെസ്റ്റിനു അഫ്ഗാന്‍ പ്രസിഡന്റിനു ബിസിസിഐയുടെ ക്ഷണം

- Advertisement -

അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖനിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ച് ബിസിസിഐ. തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്ന അഫ്ഗാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയെ ജൂണ്‍ 14നു ബെംഗളൂരിവില്‍ നേരിടുമ്പോള്‍ ചരിത്ര നിമിഷം സാക്ഷ്യം വഹിക്കുവാന്‍ അഫ്ഗാന്‍ പ്രസിഡന്റിനെയും ഇന്ത്യന്‍ ബോര്‍ഡ് ക്ഷണിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഉറപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്.

അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബോര്‍ഡ് അംഗങ്ങള്‍ ക്രിക്കറ്റിംഗ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാനായി അഫ്ഗാനിസ്ഥാനില്‍ എത്തിയിരുന്നു.

ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റിനെ സംഘം കണ്ടപ്പോളാണ് ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള ക്ഷണം ബിസിസിഐ മുന്നോട്ട് വെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement