പൂജാരക്കും വിജയ്ക്കും സെഞ്ചുറി, ഇന്ത്യ ശക്തമായ നിലയിൽ

സെഞ്ചുറി നേടിയ പൂജാരയുടെയും മുരളി വിജയയുടെയും മികച്ച ഇന്നിങ്സിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എടുത്തിട്ടുണ്ട്. 121 റൺസോടെ പുജാരയും 54 റൺസോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് ഇപ്പോൾ 107 റൺസിന്റെ ലീഡ് ഉണ്ട്.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പുജാരയും മുരളി വിജയിയും ചേർന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 209 റൺസാണ് കൂട്ടി ചേർത്തത്.  128 റൺസ് എടുത്ത മുരളി വിജയിയെ ഹെരാത്ത് പുറത്താക്കുകയായിരുന്നു.

തുടർന്ന് വന്ന കോഹ്‌ലി റൺസ് അടിച്ചു കൂട്ടിയപ്പോൾ ഇന്ത്യൻ സ്കോർ 300 കടക്കുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 96 റൺസ് കൂട്ടി ചേർത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial