Picsart 23 08 10 11 48 39 760

ഇന്ത്യൻ ടീം മയാമിയിൽ എത്തി

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്റെ അവസാന രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി വ്യാഴാഴ്ച രാവിലെ ഇന്ത്യൻ കളിക്കാർ ഫ്ലോറിഡയിൽ എത്തി. മൂന്നാം ടി20 അവസാനിച്ചതിന് ശേഷം ഗയാനയിൽ നിന്ന് പുറപ്പെട്ട ടീം ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ എത്തി. ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ ആകും പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങൾ നടക്കുക.

ഓഗസ്റ്റ് 13 ശനിയാഴ്ചയും ഓഗസ്റ്റ് 14 ഞായറാഴ്ചയും ആകും മത്സരം നടക്കുക. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20കളും തോറ്റ ഇന്ത്യ മൂന്നാം ടി20 ജയിച്ച് പരമ്പര 2-1 എന്നാക്കിയിട്ടുണ്ട്. ഫ്ലോറിഡയിൽ ഇന്ത്യക്ക് മികച്ച റെക്കോർഡ് ഉണ്ട്. അവിടെ കളിച്ച 6 മത്സരങ്ങളിൽ 4 എണ്ണവും ഇന്ത്യ വിജയിച്ചു. ഒരു മത്സരം മാത്രമെ പരാജയപ്പെട്ടിട്ടുള്ളൂ.

Exit mobile version