ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

- Advertisement -

നിദാഹസ് ട്രോഫിയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റൺസ് വിജയ ലക്‌ഷ്യം. നേരത്തെ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശ് ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. രോഹിത് ശർമയുടെയും റെയ്നയുടെയും ധവാന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176റൺസ് എടുത്തത്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച രോഹിത് ശർമയും ധവാനും ബംഗ്ലാദേശ് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. 27 പന്തിൽ 35 റൺസ് എടുത്ത ധവാൻ റൂബൽ ഹുസൈന്റെ പന്തിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 70 റൺസിലെത്തിയിരുന്നു. തുടർന്ന് വന്ന റെയ്ന അടിച്ചു കളിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. അവസാന ഓവറിൽ റെയ്ന പുറത്താവുമ്പോൾ 30 പന്തിൽ 47 റൺസ് എടുത്തിരുന്നു. അവസാന പന്തിൽ റൺ ഔട്ട് ആയ രോഹിത് ശർമ്മ 61 പന്തിൽ 89 റൺസ് എടുത്തു. ബംഗ്ലാദേശ് നിരയിൽ റൂബൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement