Site icon Fanport

എമേർജിംഗ് ഏഷ്യാ കപ്പ്, ഹോങ്കോങിനെ 34 റൺസിന് ഓളൗട്ട് ആക്കി ഇന്ത്യ

വനിതാ എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെ നേരിടുന്ന ഇന്ത്യ അവരെ 34 റൺസിന് എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് എടുത്ത ശ്രെയെങ്ക പട്ടീൽ ആണ് ഇന്ത്യൻ ബൗളിംഗിന് കരുത്തായത്. 3 ഓവർ എറിഞ്ഞ ശ്രെയെങ്ക വെറും 2 റൺസ് മാത്രം വിട്ട് കൊടുത്താണ് അഞ്ചു വിക്കറ്റ് എടുത്തത്.

ഇന്ത്യ 23 06 13 12 29 18 643

മന്നത്ത് കശ്യപ്, പർശവി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടിറ്റാസ് സദു ഒരു വിക്കറ്റും വീഴ്ത്തി. ആകെ 14 ഓവർ മാത്രമെ ഹോങ്കോങ് ഇന്നിങ്സ് നീണ്ടു നിന്നുള്ളൂ. 14 റൺസ് എടുത്ത മരികോ ഹിൽ ഹോങ്കോങിന്റെ ടോപ് സ്കോറർ ആയി. ഹിൽ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടത്.

Exit mobile version