Picsart 24 06 28 01 53 28 363

ഒരു ടീം എന്ന നിലയിൽ ഇന്ത്യ ഒരുമിച്ച് കഠിനാധ്വാനം ചെയ്യുന്നുണ്ട് – രോഹിത് ശർമ്മ

ടി20 ലോകകപ്പിൽ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ഒരുപാട് കഠിനാധ്വാനം ഒരു ടീമെന്ന നിലയിൽ ചെയ്യുന്നുണ്ട് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ.
“ഈ ഗെയിം ജയിച്ചതിൽ വളരെ സംതൃപ്തിയുണ്ട്. ഒരു യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അത് പോലെ ഈ കളി ജയിക്കുക എന്നത് എല്ലാവരുടെയും വലിയ ശ്രമമായിരുന്നു. ഞങ്ങൾ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു.” രോഹിത് പറയുന്നു.

കളിക്കാർ സാഹചര്യങ്ങൾക്കനുസരിച്ച് കളിച്ചാൽ കാര്യങ്ങൾ മാറും. ഞങ്ങൾ എങ്ങനെ ഇതുവരെ വന്നു എന്നത് വളരെ സന്തോഷകരമാണ്. അക്സറും കുൽദീലും നന്നയി പന്തെറിഞ്ഞു – രോഹിത് പറഞ്ഞു.

“ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഇന്ന് വളരെ ശാന്തരായിരുന്നു. നല്ല ക്രിക്കറ്റ് കളിക്കണം. അതാണ് ഫൈനലിൽ ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്.” രോഹിത് പറഞ്ഞു.

Exit mobile version