Picsart 24 02 07 07 57 09 437

ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇല്ലാത്തതിൽ സങ്കടമുണ്ടെന്ന് ഹനുമ വിഹാരി

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാത്തതിൽ നിരാശ ഉണ്ടെന്ന് ഇന്ത്യൻ ബാറ്റർ ഹനുമ വിഹാരി. ഇപ്പോൾ ആന്ധ്രാപ്രദേശിനായി രഞ്ജിയിൽ മികച്ച രീതിയിൽ കളിക്കുന്ന താരം തന്നെ ആരും ടെസ്റ്റ് ടീമിനായി പരിഗണിക്കുന്നില്ല എന്നും സെലക്ഷൻ കമ്മിറ്റി അടുത്ത് ഒന്നും തന്നോട് സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു. 2022-ൽ എഡ്ജ്ബാസ്റ്റണിൽ ആണ് വിഹാരി തന്റെ അവസാന ടെസ്റ്റ് കളിച്ചത്.

“ഞാൻ ടെസ്റ്റ് ടീമിലില്ലാത്തതിൽ എനിക്ക് സങ്കടവും നിരാശയും തോന്നുന്നു, പക്ഷേ എല്ലാവരും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്നു, ഇപ്പോൾ എൻ്റെ ജോലി രഞ്ജി ട്രോഫിയിൽ റൺസ് നേടുക എന്നതാണ്. ടീമിനും എനിക്കും ഈ സീസൺ എല്ലാം നല്ലതായിരുന്നു. ഒരുപാട് റൺസ് നേടുകയും ടെസ്റ്റ് ടീമിലേക്ക് മടങ്ങുകയും ചെയ്യുക എന്നതാണ് അഭിലാഷം,” വിഹാരി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് പറഞ്ഞു.

“ഈയിടെ ആയി ഇന്ത്യൻ ടീം മാനേജ്മെന്റിൽ ആരും എന്നോട് സംസാരിച്ചിട്ടില്ല, പക്ഷേ എൻ്റെ അവസാന ടെസ്റ്റിന് ശേഷം രാഹുൽ ദ്രാവിഡ് എന്നോട് സംസാരിച്ചിരുന്നു, എനിക്ക് എന്ത് മെച്ചപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, പക്ഷേ, അതിനുശേഷം ഞാൻ ആരുമായും ബന്ധപ്പെട്ടിട്ടില്ല,” വിഹാരി പറഞ്ഞു.

Exit mobile version