ഒരു സെഷന്‍ ബാക്കി, ഇന്ത്യയ്ക്ക് വിജയം നേടാനാകുമോ?

- Advertisement -

ഒരു സെഷന്‍ മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് ഫിറോസ് ഷാ കോട്‍‍ലയില്‍ ജയം നേടാനാകുമോ എന്നതാണ് അഞ്ചാം ദിവസത്തെ പ്രധാന ചോദ്യമായി അവശേഷിക്കുന്നത്. ഇന്ന് രണ്ട് സെഷനുകളില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയുടെ 2 വിക്കറ്റ് മാത്രമാണ് നേടാനായത്. ഇന്നലെ 31/3 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ച ശ്രീലങ്ക അഞ്ചാം ദിവസം മെച്ചപ്പെട്ട ചെറുത്ത് നില്പാണ് ധനന്‍ജയ ഡിസില്‍വ, ചന്ദിമല്‍ എന്നിവരിലൂടെ നടത്തിയത്. ധനന്‍ജയ ഡിസില്‍വ തന്റെ ശതകം(119) നേടിയ ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. ദിനേശ് ചന്ദിമലിന്റെ ചെറുത്ത് നില്പ് അശ്വിനാണ് അവസാനിപ്പിച്ചത്. 36 റണ്‍സാണ് ചന്ദിമല്‍ നേടിയത്. 35/4 എന്ന നിലയില്‍ നിന്ന് 226/5 എന്ന നിലയിലേക്ക് ശ്രീലങ്ക എത്തിയതിലുമപ്പുറം രണ്ട് സെഷനുകളില്‍ അധികം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായി എന്നതും ഏറെ ശ്രദ്ധേയമാണ്.

നിലവില്‍ 38 റണ്‍സുമായി റോഷന്‍ സില്‍വ 11 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ല എന്നിവരാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. വെളിച്ചക്കുറവ് വില്ലനായില്ലെങ്കില്‍ ചുരുങ്ങിയത് 30 ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റുകള്‍ നേടാനായാല്‍ മാത്രമേ വിജയം സാധ്യമാവുകയുള്ളു. പരിക്കേറ്റ് ധനന്‍ജയ ഡിസില്‍വ ആവശ്യമെങ്കില്‍ ബാറ്റ് ചെയ്യുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement