Picsart 24 07 09 23 51 05 826

ഇന്ത്യയെ സേവിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ് – ഗംഭീർ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായ ഗംഭീർ ആദ്യ പ്രതികരബ്ബം നടത്തി. ഇന്ത്യൻ പരിശീലൻ ആകുന്നത് അഭിമാനകാരം ആണെന്ന് ഗംഭീർ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെ ആണ് ഗംഭീർ തന്റെ പ്രതികരണം നടത്തിയത്.

“ഇന്ത്യയാണ് എൻ്റെ ഐഡിന്റിറ്റി, എൻ്റെ രാജ്യത്തെ സേവിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ്. വ്യത്യസ്‌തമായ ഒരു റോളിൽ ആണെങ്കിൽ ഞാൻ തിരിച്ചെത്തിയതിൽ എനിക്ക് അഭിമാനമുണ്ട്.” ഗംഭീർ പറഞ്ഞു.

https://twitter.com/GautamGambhir/status/1810687507991781549?s=19

“എല്ലാ ഇന്ത്യക്കാരനും ടീമിനെ ഓർത്ത് അഭിമാനിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. 1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ഈ ടീമിനായി ചെയ്യും” ഗംഭീർ പറഞ്ഞു.

Exit mobile version