Site icon Fanport

സഞ്ജു വീണ്ടും ഡക്ക്!!! തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 137 റൺസ് നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യിൽ 137/9 എന്ന സ്കോര്‍ നേടി ഇന്ത്യ. ഒരു ഘട്ടത്തിൽ 48/5 എന്ന നിലയിൽ പ്രതിരോധത്തിലായിരുന്നു ഇന്ത്യ.  തുടക്കത്തിലെ  ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ആറാം വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – റിയാന്‍ പരാഗ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. വാഷിംഗ്ടൺ സുന്ദറും നിര്‍ണ്ണായക സംഭാവന നൽകി.

ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ യശസ്വി ജൈസ്വാളിനെ നഷ്ടമായി. സഞ്ജു സാംസണ്‍ പൂജ്യത്തിനും റിങ്കു സിംഗ് ഒരു റൺസും നേടി പുറത്തായപ്പോള്‍ ഇന്ത്യ 14/3 എന്ന നിലയിലേക്ക് വീണു.

Riyanparag

39 റൺസ് നേടിയ ശുഭ്മന്‍ ഗിൽ പൊരുതി നിന്നാണ് ടീമിനെ 117 റൺസിലേക്ക് എത്തിച്ചത്. റിയാന്‍ പരാഗ് 26 റൺസുമായി ഗില്ലിന് പിന്തുണ നൽകി. 48/5 എന്ന നിലയിൽ നിന്ന് ഗിൽ – പരാഗ് കൂട്ടുകെട്ടാണ് ഇന്ത്യയെ നൂറ് കടത്തിയത്. 54 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

വാലറ്റത്തിൽ 25 റൺസുമായി വാഷിംഗ്ടൺ സുന്ദറും തിളങ്ങിയപ്പോള്‍ ഇന്ത്യ 137 റൺസ് നേടി.

Exit mobile version