ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര ജയിക്കുവാന്‍ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം: അനില്‍ കുംബ്ലൈ

- Advertisement -

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ പരമ്പര വിജയിപ്പിക്കുവാന്‍ ഏറെ സാധ്യത നല്‍കുന്നുവെന്ന് പറഞ്ഞ് അനില്‍ കുംബ്ലൈ. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ വിജയിക്കുമെന്നും പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തുമെന്നുമാണ് മുന്‍ കോച്ച് അനില്‍ കുംബ്ലൈ പറയുന്നത്. മികച്ച സന്തുലിതമായ ടീമാണ് ഇന്ത്യയുടെ. മുമ്പുള്ളതിനെ അപേക്ഷിച്ച് 20 വിക്കറ്റുകള്‍ സ്ഥിരമായി വീഴ്ത്തുവാന്‍ കഴിയുന്ന ശക്തമായ ബൗളര്‍മാര്‍ ടീമിലുണ്ട്. ഇത് ഇന്ത്യയെ ശക്തരാക്കുന്നുവെന്ന് അനില്‍ കുംബ്ലൈ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ മികവ് പുലര്‍ത്തിയത് ഇതിന്റെ ഒരു സൂചനയാണെന്നും കുംബ്ലൈ അഭിപ്രായപ്പെട്ടു.

പേസ് ബൗളര്‍മാര്‍ മാത്രമല്ല ഇന്ത്യയുടെ സ്പിന്നര്‍മാരും ഇന്ത്യന്‍ വിജയത്തിനു നിര്‍ണ്ണായക സ്വാധീനമാകുമെന്ന് കുംബ്ലൈ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement