Site icon Fanport

ടെസ്റ്റിലെ റെക്കോർഡുകൾ തിരുത്തി ഇന്ത്യ, 10.1 ഓവറിൽ 100

ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിനിടെ വെറും 10.1 ഓവറിൽ 100 റൺസ് നേടി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ 100 നേടുന്ന ടീമെന്ന റെക്കോർഡ് സ്ഥാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ 12.2 ഓവറിൽ 100 എന്ന അവരുടെ തന്നെ മുൻ റെക്കോർഡാണ് ഇന്ത്യ ഇന്ന് തകർത്തത്.

Picsart 24 09 30 14 20 05 592

ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച യശസ്വി ജയ്‌സ്വാൾ ആണ്, വെറും 31 പന്തിൽ നിന്ന് വേഗത്തിലുള്ള 50 സ്കോർ ചെയ്ത ജയ്സ്വാൾ ഇപ്പോഴും ക്രീസിൽ തുടരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ആക്രമണാത്മക സമീപനത്തിന് ക്യാപ്റ്റൻ രോഹിതും സംഭാവന നൽകി. രോഹിത് 11 പന്തിൽ 23 റൺസ് എടുത്താണ് പുറത്തായത്.

Exit mobile version