സന്നാഹ മത്സരങ്ങള്‍ക്കായി ഇന്ത്യയ്ക്ക് മികച്ച ടീമുകളെ ലഭിയ്ക്കുക അസാധ്യം

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നുവെങ്കിലും മികച്ച ടീമുകള്‍ക്കെതിരെ കളിക്കുവാനുള്ള അവസരം ടീമിന് ലഭിച്ചേക്കില്ലെന്നാണ് സൂചന. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ആധിക്യമാണ് ഇന്ത്യയ്ക്കായി സന്നാഹ മത്സരങ്ങള്‍ക്ക് മുന്തിയ ടീമുകളെ ലഭിയ്ക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ബ്ലാസ്റ്റ് ജൂലൈ 18 വരെ നീണ്ട് നില്‍ക്കുമെന്നതും ജൂലൈ 22 വൺ-ഡേ കപ്പും ദി ഹണ്ട്രെഡും തുടങ്ങുമെന്നതിനാൽ തന്നെ കൗണ്ടി ടീമുകളുടെ പ്രധാന താരങ്ങളെ ഇന്ത്യയ്ക്കെതിരെ കളിക്കുവാന്‍ ലഭിയ്ക്കില്ല.

ഇംഗ്ലണ്ട് വൈറ്റ് ബോള്‍ സ്ക്വാഡ് പാക്കിസ്ഥാനുമായി കളിക്കുന്നു എന്നതിനാലും പല പ്രമുഖ താരങ്ങളുടെ സേവനം ലഭിയ്ക്കില്ല.

 

Exit mobile version