മൂന്ന് വിക്കറ്റ് നഷ്ടം, ശ്രീലങ്ക തോല്‍വിയിലേക്ക്

@ICC
- Advertisement -

ഇന്ത്യ നല്‍കിയ 410 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. നാലാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 31/3 എന്ന നിലയിലാണ്. 13 റണ്‍സുമായി ധനന്‍ജയ ഡിസില്‍വയും റണ്ണൊന്നുമെടുക്കാതെ ആഞ്ചലോ മാത്യൂസുമാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ദിമുത് കരുണാരത്നേ(13), സദീര സമരവിക്രമ(5), നൈറ്റ്‍ വാച്ച്മാന്‍ സുരംഗ ലക്മല്‍ എന്നിവരാണ് പുറത്തായത്.

നേരത്തെ മത്സരത്തില്‍ 409 റണ്‍സ് ലീഡ് നേടിയ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് 246/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 67 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. പിറന്നാളുകാരന്‍ ടെസ്റ്റിലെ തന്റെ 2000 റണ്‍സും ഇന്ന് നേടി. രോഹിത് ശര്‍മ്മ(50*), വിരാട് കോഹ്‍ലി(50), ചേതേശ്വര്‍ പുജാര(49) എന്നിവരും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement