ക്വാരന്റൈൻ അവസാനിച്ചു, ഇന്ത്യ പരിശീലനം ആരംഭിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കം ഇന്ത്യ ആരംഭിച്ചു. ഫെബ്രുവരി 5ന് ചെപോപ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ടീമും ഇംഗ്ലണ്ട് ടീമും ആറ് ദിവസത്തെ ക്വാരന്റൈൻ പൂർത്തിയാക്കി. ഇരു ടീമിനും നടത്തിയ കൊറോണ പരിശോധനകളും നെഗറ്റീവ് ആയി. ഇന്ത്യൻ ടീം ഇന്ന് പരിശീലനത്തിന് ഇറങ്ങി. നാളെ മുതലാകും പരിശീലനം പൂർണ്ണ നിലയിലാവുക.

രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്നത്. ആദ്യ ടെസ്റ്റിന് 50% കാണികളെ എങ്കിലും അനുവദിക്കണം എന്ന് ടി എൻ സി എ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version