Picsart 24 02 18 11 08 52 266

ഇന്ത്യയുടെ ലീഡ് 400 കടന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷൻ കഴിഞ്ഞപ്പോൾ ഇന്ത്യ 274-4 എന്ന നിലയിൽ. 128 റൺസുമായി ജയ്സ്വാളും 4 റൺസുമായി സർഫറാസും ആണ് ക്രീസിൽ ഉള്ളത്‌. ഇന്ത്യയുടെ ലീഡ് ഇപ്പോൾ 400 കടന്നു. ഗില്ലിന്റെയും കുൽദീപിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.

ഗിൽ 151 പന്തിൽ നിന്ന് 91 റൺസ് എടുത്താണ് പുറത്തായത്‌. 3 ഫോറും ഒരു സിക്സും ഗിൽ അടിച്ചു. നൈറ്റ് വാച്മാൻ ആയി എത്തിയ കുൽദീപ് 27ന്റെ മികച്ച സംഭാവന നൽകി. ഇന്നലെ റിട്ടയർ ഹർട്ട് ആയി കളം വിട്ട ജയ്സ്വാൾ തിരികെയെത്തി ബാറ്റു ചെയ്തത് ഇന്ത്യക്ക് ആശ്വാസമായി. ജയ്സ്വാൾ 164 പന്തിൽ നിന്ന് 128 റൺസുമായാണ് ക്രീസിൽ ഉള്ളത്.

Exit mobile version