Site icon Fanport

ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 396ന് ഓളൗട്ട്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 396 റണ്ണിൽ അവസാനിച്ചു. ആദ്യ സെഷനിൽ തന്നെ ഇന്ത്യ ഒളൗട്ട് ആയി. യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറി നേടിയത് മാത്രമാണ് ഇന്ത്യക്ക് ഒരു ആശ്വാസമായത്. ജയ്സ്വാൾ 209 റൺസ് എടുത്താണ് പുറത്തായത്. 290 പന്തിൽ നിന്ന് 7 സിക്സും 19 ഫോറും ആണ് ജയ്സ്വാൾ പറത്തിയത്‌. ടെസ്റ്റിൽ ഇന്ത്യക്ക് ആയി ഡബിൾ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും ജയ്സ്വാൾ മാറി.

ഇന്ത്യ 24 02 03 10 22 23 225

അശ്വിൻ 20 റൺസ് എടുത്ത് പുറത്തായി. അശ്വിനെയും ജയ്സ്വാളിനെയും ആൻഡേഴ്സണാണ് പുറത്താക്കിയത്. 6 റൺസ് എടുത്ത ബുമ്രയെയും റൺ ഒന്നും എടുക്കാത്ത മുകേഷിനെയും രെഹാൻ അഹമ്മാദ് പുറത്താക്കി‌.

ഇംഗ്ലണ്ടിനായി രെഹാൻ അഹമ്മദും ഷൊഹൈബ് ബഷീറും 3 വിക്കറ്റും ആൻഡേഴ്സൺ, 2 വിക്കറ്റും നേടി.

Exit mobile version