Picsart 24 02 17 10 57 46 964

ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ, ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകൾ വീണു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മികച്ച രീതിയിൽ ആരംഭിക്കാൻ ഇന്ത്യക്ക് ആയി. ആദ്യ സെഷനിൽ ഇന്ന് മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. ഇപ്പോൾ 290-5 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഉള്ളത്. ഇപ്പോഴും അവർ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 155 റൺസ് പിറകിലാണ് ഉള്ളത്. 39 റൺസുമായി സ്റ്റോക്സും 6 റൺസുമായി ഫോക്സും ഇപ്പോൾ ക്രീസിൽ ഉണ്ട്.

അശ്വിൻ ഇല്ലാത്തതിനാൽ ഒരു ബൗളറുടെ കുറവ് ഇന്ത്യക്ക് ഉണ്ട്. എന്നിട്ടും മികച്ച ബൗളിങ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയി. 31 പന്തിൽ നിന്ന് 18 റൺസ് എടുത്ത ജോ റൂട്ടിനെ ബുമ്ര പുറത്താക്കി. റൺ ഒന്നും എടുക്കാൻ ബെയർസ്റ്റോയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കി.

ഇന്ത്യക്ക് ഏറ്റവും ഭീഷണിയായിരുന്ന ബെൻ ഡക്കറ്റിനെയും കുൽദീപ് ആണ് പുറത്താക്കിയത്. 151 പന്തിൽ നിന്ന് 153 റൺസ് എടുത്താണ് ഡക്കറ്റ് പുറത്തായത്. 2 സിക്സും 23 ഫോറും താരം അടിച്ചു.

Exit mobile version