Site icon Fanport

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ഒന്നാം ദിവസം അവസാനിപ്പിച്ചു

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 183 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസിൽ ഒന്നാം ദിവസം അവസാനിപ്പിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് 64 റൺസുമായി ടോപ് സ്കോറര്‍ ആയി. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി 3 വിക്കറ്റുമാണ് നേടിയത്.

13 ഓവറുകളാണ് ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ നേടിയത്. 9 റൺസുമായി രോഹിത് ശര്‍മ്മയും കെഎൽ രാഹുലുമാണ് ക്രീസിലുള്ളത്.

Exit mobile version