Site icon Fanport

വിക്കറ്റ് നഷ്ടമില്ലാതെ ഒന്നാം ദിവസം അവസാനിപ്പിച്ച് ഇന്ത്യ

ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ. ഇന്ത്യ നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 263 റൺസില്‍ അവസാനിപ്പിച്ചിരുന്നു. മൊഹമ്മദ് ഷമി നാലും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റും നേടിയാണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 78.4 ഓവറിൽ അവസാനിപ്പിച്ചത്.

81 റൺസ് നേടിയ ഉസ്മാന്‍ ഖവാജ ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 72 റൺസുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് പുറത്താകാതെ നിന്നു. ഇന്ത്യ ഒന്നാം ദിവസം 9 ഓവറുകള്‍ നേരിട്ടപ്പോള്‍ രോഹിത് 13 റൺസും രാഹുല്‍ 4 റൺസും നേടിയാണ് ക്രീസിലുള്ളത്.

Exit mobile version