
- Advertisement -
ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ്. രണ്ട് മാറ്റങ്ങളോടെ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ മുരളി വിജയ്ക്ക് പകരം അഭിനവ് മുകുന്ദും ജയന്ത് യാദവിനു പകരം കരുണ്‍ നായരും ടീമിലെത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ദിവസം ബാറ്റിംഗിനനുകൂലമെന്ന് വിദഗ്ധര്‍ വിധിയെഴുതിയ പിച്ചില്‍ ടോസ് ലഭിച്ചതിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 2011ല്‍ ഇംഗ്ലണ്ട് ടൂറിലാണ് അഭിനവ് മുകുന്ദ് അവസാനമായി ടെസ്റ്റ് കളിച്ചത്. മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് ഇരു ക്യാപ്റ്റന്മാരും ടോസ് സമയത്ത് അറിയിച്ചിരുന്നു.
Advertisement