മത്സരം 19 ഓവര്‍, ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Pic Credits: @BCCI
- Advertisement -

മഴ മൂലം വൈകിത്തുടങ്ങുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഋഷഭ് പന്തിനു പകരം കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ എത്തി. ശ്രീലങ്കയ്ക്ക് വിലക്ക് ലഭിച്ച ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിനു പകരം സുരംഗ ലക്മല്‍ കളിക്കും. തിസാര പെരേരയാണ് ടീമിനെ നയിക്കുക. ഇരു ടീമുകളിലും മറ്റു മാറ്റങ്ങളൊന്നുമില്ല.

മഴ കാരണം ഒരു മണിക്കൂറിലധികം വൈകിയാണ് മത്സരം തുടുങ്ങുന്നതെങ്കിലും ഒരു ഓവര്‍ മാത്രമാണ് ഇന്നിംഗ്സില്‍ വെട്ടിചുരുക്കിയിട്ടുള്ളത് എന്നതിനാല്‍ കാണികള്‍ക്ക് മത്സരം വീക്ഷിക്കുവാനുള്ള മികച്ച അവസരം തന്നെയാണ് ലഭിക്കുന്നത്.

ശ്രീലങ്ക: ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, കുശല്‍ പെരേര, ഉപുല്‍ തരംഗ, ദസുന്‍ ഷനക, തിസാര പെരേര, ജീവന്‍ മെന്‍ഡിസ്, അകില ധനന്‍ജയ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍, ദുഷ്മന്ത ചമീര

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജയ്ദേവ് ഉനഡ്കട്, ശര്‍ദ്ധുല്‍ താക്കൂര്‍, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement