മുംബൈ ഏകദിനം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

കീവീസുമായുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് ലഭിച്ചിരുന്നേല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണും അറിയിച്ചു. കോളിന്‍ മുണ്‍റോ ഓപ്പറായി ഇറങ്ങുമ്പോള്‍ ടോം ലാഥം വിക്കറ്റ് കീപ്പിംഗും മധ്യനിരയില്‍ ബാറ്റിംഗിനും ഇറങ്ങും. ഇന്ത്യയ്ക്കായി ദിനേശ് കാര്‍ത്തിക് നാലാം സ്ഥാനത്ത് ഇറങ്ങും.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മുണ്‍റോ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ഹെന്‍റി നിക്കോളസ്, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ആഡം മില്‍നേ, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement