ഫോളോ ഓണ്‍ ഇല്ല, ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യും

- Advertisement -

ഗാലേ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം ഇന്ത്യ ലങ്കന്‍ ചെറുത്ത് നില്പ് അവസാനിപ്പിച്ചപ്പോള്‍ ആതിഥേയര്‍ 309 റണ്‍സിന്റെ ലീഡ് വഴങ്ങി. 291 റണ്‍സിനു ഓള്‍ഔട്ട് ആയ ശ്രീലങ്കയെ ഫോളോ ഓണിനു അയയ്ക്കാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

 

ശ്രീലങ്കയ്ക്കായി ആഞ്ചലോ മാത്യൂസ് 83 റണ്‍സ് നേടിയപ്പോള്‍ ദില്‍രുവന്‍ പെരേര 92 റണ്‍സുമായി പുറത്താകാതെ നിന്നു. 154/5 എന്ന സ്ഥിതിയില്‍ നിന്ന് മൂന്നാം ദിവസം 137 റണ്‍സ് കൂടി മാത്രമേ ശ്രീലങ്കയ്ക്ക് നേടാനായുള്ളു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റും മൂന്നാം ദിവസം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement