Site icon Fanport

ആറിൽ ആറ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എതിരാളികളില്ല

കളിച്ച ആറ് മത്സരങ്ങളിൽ ആറും ജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ആധിപത്യം. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കൂടി ജയിച്ചതോടെ ടെസ്റ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എതിരാളികളില്ല. നിലവിൽ കളിച്ച 6 മത്സരങ്ങളും ജയിച്ച ഇന്ത്യ 300 പോയിന്റുമായി ബഹുദൂരം മുൻപിലാണ്.

വെസ്റ്റിൻഡീസിൽ നടന്ന പരമ്പര തുത്തുവാരിയ ഇന്ത്യ ഇന്ത്യയിൽ വെച്ച് നടന്ന സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയും തുത്തുവാരിയിരുന്നു. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എതിരാളികൾ ഇല്ലാതെ ആയി.  നിലവിൽ രണ്ടാം സ്ഥാനത്ത് 60 പോയിന്റുമായി ന്യൂസിലാൻഡ് ആണ് രണ്ടാം സ്ഥാനത്ത്. 60 പോയിന്റ് തന്നെയുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്താണ്. ഇന്ത്യ ഇതുവരെ മൂന്ന് പരമ്പരകൾ കളിച്ചപ്പോൾ മറ്റു ടീമുകൾ എല്ലാം ഒരു പരമ്പര മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്.

Exit mobile version