Ranjitrophyfinal

ഇന്ത്യയുടെ ആഭ്യന്തര സീസൺ ജൂണിൽ, ദുലീപ് ട്രോഫിയോടെ തുടങ്ങും

ഇന്ത്യയുടെ 2023-23 ആഭ്യന്തര സീസൺ ജൂണിൽ ആരംഭിയ്ക്കുമെന്ന് അറിയിച്ച് ബിസിസിഐ. ദുലീപ് ട്രോഫി ജൂൺ 28ന് ആരംഭിയ്ക്കുമ്പോള്‍ ജനുവരി 5ന് രഞ്ജി ട്രോഫി ആരംഭിയ്ക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 14ന് ആണ് രഞ്ജിയുടെ ഫൈനൽ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഒക്ടോബര്‍ നവംബര്‍ മാസം ലോകകപ്പ് നടക്കുന്നു എന്ന കാരണത്താലാണ് ആഭ്യന്തര സീസൺ ജൂിൽ ആരംഭിയ്ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ 24 മുതൽ ഓഗസ്റ്റ് 3 വരെ ദിയോദര്‍ ട്രോഫിയും നടത്തും. മൂന്ന് സീസണുകള്‍ക്ക് ശേഷം ആണ് ദിയോദര്‍ ട്രോഫി വീണ്ടും ബിസിസിഐ നടത്തുന്നത്.

രഞ്ജി ജേതാക്കളായ സൗരാഷ്ട്രയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് ഒക്ടോബര്‍ 1 2023ന് നടക്കും. ഇറാനി കപ്പ് കഴിഞ്ഞ് ഒക്ടോബര്‍ 16ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയും നവംബര്‍ 23 മുതൽ ഡിസംബര്‍ 15 വരെ വിജയ് ഹസാരെ ട്രോഫിയും നടക്കും.

Exit mobile version