Picsart 23 11 19 01 37 16 216

അഞ്ചാം ടെസ്റ്റിനായി ഇന്ത്യൻ ടീം ധരംശാലയിൽ എത്തി

പരമ്പരയിലെ അവസാന ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ, ഇംഗ്ലണ്ട് ടീമുകൾ ധരംശാലയിൽ എത്തി. അഞ്ചാം ടെസ്റ്റ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. കോച്ച് രാഹുൽ ദ്രാവിഡും യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ഉൾപ്പെടെയുള്ള താരങ്ങൾ ഞായറാഴ്ച ധരംശാലയിൽ എത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മ അംബാനി കല്യാണത്തിന് പോയതിനാൽ അടുത്ത ദിവസം മാത്രമെ ടീമിനൊപ്പം ചേരാൻ സാധ്യതയുള്ളൂ.

ഇന്ത്യൻ ടീമിൻ്റെ പരിശീലന സെഷൻ മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9:30 ന് നടക്കും, ഇംഗ്ലണ്ടിൻ്റെ സെഷൻ ഉച്ചയ്ക്ക് 1:30 ന് നടക്കും. പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 3-1ന് മുന്നിലാണ്.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന സെഷൻ നാളെ രാവിലെ 9.30ന് നടക്കും. അതേസമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ പരിശീലന സെഷൻ നാളെ ഉച്ചയ്ക്ക് 1.30ന് നടക്കും,” ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ വിശാൽ ശർമ ഇന്നലെ പറഞ്ഞു.

Exit mobile version