ജഡ്ഡുവിന്റെ ഇരട്ട ശതകത്തിന് കാത്ത് നില്‍ക്കാതെ ഇന്ത്യയുടെ ഡിക്ലറേഷൻ

ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. 574/8 എന്ന നിലയിൽ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ രവീന്ദ്ര ജഡേജ 175 റൺസ് നേടിയാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്ത് പകര്‍ന്നത്. 20 റൺസുമായി മുഹമ്മദ് ഷമി ആയിരുന്നു ക്രീസിൽ.

ഋഷഭ് പന്ത്(96), ഹനുമ വിഹാരി(58), രവിചന്ദ്രന്‍ അശ്വിന്‍(61) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്‍ലി 45 റൺസ് നേടി. ശ്രീലങ്കയ്ക്കായി സുരംഗ ലക്മൽ, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുൽദേനിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version