ഇന്ത്യയ്ക്ക് വിജയലക്ഷ്യം 441, ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 285ല്‍ അവസാനിച്ചു

- Advertisement -

ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സില്‍ 285 റണ്‍സിനു പുറത്താക്കി ഇന്ത്യ. ഇന്ത്യയ്ക്ക് വിജയലക്ഷ്യം 441 റണ്‍സാണ്. 240ല്‍ പരം ഓവറുകളാണ് മത്സരത്തില്‍ ഇനി അവശേഷിക്കുന്നത്. മൂന്നാം ദിവസം 143/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ തകരുകയായിരുന്നു. 31 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെയാണ് മൂന്നാം ദിവസം സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്. മാത്യു വെയിഡ്(20),മിച്ചല്‍ സ്റ്റാര്‍ക്ക്(30) എന്നിവരെ കൂട്ടുപിടിച്ച് നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്റെ ശതകം തികച്ചു(109). ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവ് രണ്ടും, ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

Advertisement