
വെസ്റ്റിന്‍ഡീസിനെതിരെ തങ്ങളുടെ രണ്ടാം ലോക കപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 184 റണ്‍സ് വിജയലക്ഷ്യം. മുന്നേറ്റ നിരയും മധ്യനിരയും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ പോരാട്ടം വെസ്റ്റിന്‍ഡീസിന്റെ 183 റണ്‍സില്‍ എത്തിക്കുകയായിരുന്നു. 34.2 ഓവറില്‍ 91/6 എന്ന നിലയില്‍ നിന്ന് കരീബിയന്‍ സംഘം 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു.
36 റണ്‍സുമായി എഫി ഫ്ലെച്ചര്‍, 33 റണ്‍സുമായി ഷാനെല്‍ ഡേലി എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസ് സ്കോര്‍ 150 കടത്തിയത്. 43 റണ്‍സ് നേടിയ ഓപ്പണര്‍ ഹേയ്ലേ മാത്യൂസ് ആണ് ടോപ് സ്കോറര്‍. വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് അവസാനിക്കുമ്പോള്‍ എഫി ഫ്ലെച്ചര്ക്കൊപ്പം 11 റണ്‍സ് നേടിയ അനീസ മുഹമ്മദ് ആയിരുന്നു ക്രീസില്‍.
ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റും ഏക്ത ബിഷ്ട് ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial