ഇന്ത്യ സി ടീമിനെ ലങ്കയിലേക്ക് അയയ്ച്ചാലും ജയിക്കും – കമ്രാൻ അക്മൽ

ഇന്ത്യ ശ്രീലങ്കയിലേക്ക് സി ടീമിനെ നയിച്ചാലും അവിടെ വിജയം അവർക്കൊപ്പമായിരിക്കുമെന്ന് പറഞ്ഞ് കമ്രാൻ അക്മൽ. ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗത്ത് അത്ര മാത്രം ശക്തമാണെന്നും മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വ്യക്തമാക്കി. ഇന്ത്യയുടെ മൈൻഡ് സെറ്റ് എത്ര മികച്ചതാണെന്ന് കാണിക്കുന്നതാണ് ഇംഗ്ലണ്ടിലും ശ്രീലങ്കയിലും ഒരേ സമയം രണ്ട് ടീമുകളെ അയയ്ക്കുന്നതെന്നും അക്മൽ പറഞ്ഞു.

ക്യാപ്റ്റൻസിയുടെ കാര്യത്തിലായാലും ഇന്ത്യയുടെ ഉത്തരവാദിത്വം കൈമാറിയ രീതി വളരെ മികച്ചതാണെന്ന് കമ്രാൻ അക്മൽ പറഞ്ഞു. ധോണിയിൽ നിന്ന് വിരാടും വിരാടിന് വിശ്രമം നൽകുമ്പോൾ രോഹിത്തും ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ മുന്നിൽ തന്നെയുണ്ടെന്ന് അക്മൽ പറഞ്ഞു.

രോഹിത്തിന് പരിക്കാണേൽ പകരം ലോകേഷ് രാഹുൽ ഉത്തരവാദിത്വമെടുക്കാനുണ്ടാകുമെന്നും അക്മൽ പറഞ്ഞു. വലിയ താരങ്ങളില്ലെങ്കിലും ഇന്ത്യയെ അത് ബാധിക്കില്ല എന്നതിന്റെ സൂചനയാണ് ഇതെന്നും കമ്രാൻ സൂചിപ്പിച്ചു.

Exit mobile version