ഇന്നലെത്തേത് ഇന്ത്യയുടെ ഏറ്റവും വലിയ ടി20 വിജയം

- Advertisement -

ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും വിജയ മാര്‍ജിനില്‍ രണ്ടാമത്തെ വലിയ വിജയവുമാണ് ഇന്നലെ ഇന്ത്യ അയര്‍ലണ്ടിനെതിരെ സ്വന്തമാക്കിയത്. 213 റണ്‍സ് നേടിയ ഇന്ത്യ 70 റണ്‍സിനു എതിരാളികളെ ഓള്‍ഔട്ട് ആക്കിയത് വഴി 143 റണ്‍സിന്റെ വിജയമാണ് നേടിയത്. ടി20 ചരിത്രത്തില്‍ ഇന്ത്യ ഇതിനു മുമ്പ് 100 റണ്‍സിനു മുകളിലുള്ള ജയം സ്വന്തമാക്കിയിരുന്നില്ല. പാക്കിസ്ഥാനൊപ്പമാണ് ഇന്ത്യ ഈ വിഷയത്തില്‍ രണ്ടാം സ്ഥാനം പങ്കുവയ്ക്കുന്നത്.

കെനിയയ്ക്കെതിരെ 2007ല്‍ ജോഹാന്നസ്ബര്‍ഗില്‍ ശ്രീലങ്ക നേടിയ 172 റണ്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2018ല്‍ കറാച്ചിയില്‍ വിന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ വമ്പന്‍ വിജയം. പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാരും ഏഷ്യന്‍ ശക്തികളാണെന്നതാണ് മറ്റൊരു പ്രത്യേകത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement