ഇത് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ഇന്നത്തെ ഇംഗ്ലണ്ടിനെതിരായ വിജയം ഇന്ത്യക്ക് ഒരു പുതിയ ചരിത്രം കൂടിയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏറ്റവും വലിയ വിജയമാണിത്. രണ്ട് ഇന്നിങ്സിലും നന്നായി ബാറ്റു ചെയ്യുകയും ഇംഗ്ലണ്ടിനെ എളുപ്പം എറിഞ്ഞു വീഴ്ത്തുകയും ചെയ്ത ഇന്ത്യൻ 317 റൺസിന്റെ വിജയമാണ് ചെന്നൈയിൽ നേടിയത്. ഇത് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നേടുന്ന ഏറ്റവും വലിയ വിജയ മാർജിനാണ്.

ആദ്യ ടെസ്റ്റിൽ ഇന്ത്യയെ 227 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയപ്പോൾ അത് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏറ്റവും വലിയ പരാജയമായിരുന്നു. അവിടെ നിന്നാണ് ഒരു ടെസ്റ്റ് കൊണ്ട് ഇന്ത്യ കാര്യങ്ങൾ ആകെ മാറ്റിമറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏറ്റവും വലിയ വിജയം ആണെങ്കിലും മൊത്തത്തിൽ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വിജയമാണിത്. 2015ൽ 337 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതാണ് ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം.

India’s Biggest wins:

337 v SA, Delhi, 2015/16
321 v NZ, Indore, 2016/17
320 v Aus, Mohali, 2008/09
318 v WI, North Sound, 2019
317 v Eng, Chennai, 2020/21

Exit mobile version