
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയില്‍ ഒന്നാണ് ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പോകുന്നതെന്നു മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. അഞ്ച് മുഖ്യധാര പേസ് ബൗളര്‍മാരില്‍ അഞ്ച് പേരും വ്യത്യസ്തമായ ശൈലിയും ശേഷിയും ഉള്ളവരാണ്. ജസ്പ്രീത് ബുംറ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്ത് ഏറ്റവുമധികം മെച്ചം കൈവരിച്ച ബൗളറാണ്. ദക്ഷിണാഫ്രിക്കയും പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള സ്ക്വാഡാവും ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുക എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അത് തന്നെ ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ എത്രമാത്രം പേസര്‍മാര്‍ക്ക് പിന്തുണ നല്‍കുമെന്നതിന്റെ സൂചനയാണ്. ഇതേ അനുകൂല്യം മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്മാര്ക്കാവുമെന്ന് പ്രസാദ് പറഞ്ഞു. അഞ്ച് പേസര്‍മാര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യവും ടീമിനു ഏറെ ഗുണം ചെയ്യുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.
നേരത്തെ സൗരവ് ഗാംഗുലിയും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് റണ്‍ കണ്ടെത്തിയാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ എറിഞ്ഞിടുവാനുള്ള ശേഷിയുള്ള ബൗളര്‍മാരാണ് ഇന്ത്യയുടേതെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial