8 വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര

- Advertisement -

മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യക്ക് ഏകദിന പരമ്പര. ശ്രീലങ്ക ഉയർത്തിയ 216 റൺസ് എന്ന ലക്‌ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ജയത്തോടെ ഈ വർഷം ഇന്ത്യയിൽ നടന്ന എല്ലാ പരമ്പരകളും സ്വന്തമാക്കിയെന്ന റെക്കോർഡും ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയുടെ തുടർച്ചയായ എട്ടാമത്തെ സീരീസ് വിജയമായിരുന്നു ഇത്.

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശ്രീലങ്കയെ 215റൺസിൽ ഒതുക്കിയിരുന്നു. സ്പിന്നർമാരായ ചഹാലും കുൽദീപ് യാദവും ചേർന്നാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ ഇന്ത്യ 215ൽ വീഴ്ത്തിയത്. ശ്രീലങ്കൻ നിരയിൽ ഉപുൽ തരംഗയും സമരവിക്രമയും ഒഴികെ ആർക്കും ബേധപെട്ട സ്കോർ കണ്ടെത്താനായില്ല.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിൽ ഡബിൾ സെഞ്ചുറി ഹീറോ രോഹിതിനെ തുടക്കത്തിൽ നഷ്ടപ്പെട്ടെങ്കിലും ധവാനും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ വിജയത്തോട് അടുപ്പിക്കുകയായിരുന്നു. 85 പന്തിൽ ശിഖർ ദവാൻ പുറത്താവാതെ 100 റൺസ് എടുത്തപ്പോൾ 63 പന്തിൽ 65 റൺസ് എടുത്ത് ശ്രേയസ് അയ്യർ പെരേരക്ക് വിക്കറ്റ് നൽകി പുറത്തായി. തുടർന്ന് വന്ന ദിനേശ് കാർത്തികിനെ കൂട്ടുപിടിച്ച് ധവാൻ ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. കാർത്തിക് 31 പന്തിൽ 26 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement