Picsart 24 04 30 20 23 42 641

മഴ തടസ്സമായെങ്കിലും രണ്ടാം ടി20യിലും ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചു

ബംഗ്ലാദേശിന് എതിരായ രണ്ടാം ടിട്വന്റി മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് വിജയം. ഇന്ന് മഴ കാരണം പലപ്പോഴും തടസ്സപ്പെട്ട ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ആണ് വിജയിച്ചത്. 19 റൺസിന്റെ വിജയമാണ് ഇന്ത്യ ഇന്ന് നേടിയത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 119 റൺസ് എടുക്കാൻ മാത്രമേ ആയിരുന്നുള്ളൂ. ഇന്ത്യക്കായി രാധാ യാദവ് മൂന്നു വിക്കറ്റുകളും ശ്രേയങ്ക പട്ടിൽ, ദീപ്തി ശർമ എന്നിവർ രണ്ട് ടിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 5.1 ഓവറിൽ 47/1 എന്ന നിലയിൽ നിൽക്കവേ ആണ് മഴ തടസ്സമായി എത്തിയത്. ആറ് ഓവർ കഴിഞ്ഞതുകൊണ്ട് തന്നെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം അവസാനം വിജയികളെ കണ്ടെത്താൻ തീരുമാനിച്ചു. ഈ സമയത്ത് ഇന്ത്യ ബംഗ്ലാദേശിനെക്കാൾ 15 റൺസ് മുന്നിലായിരുന്നു. അതുകൊണ്ട് വിജയികളെ പ്രഖ്യാപിച്ചു.

24 പന്തിൽ 41 റൺസ് എടുത്തു പുറത്താകാതെ നിന്ന ഹേമലതയാണ് ഇന്ന് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇനി 3 ടി20 മത്സരങ്ങൾ കൂടി ഇന്ത്യ ബംഗ്ലാദേശിൽ കളിക്കും. പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-0ന് മുന്നിലാണ്

Exit mobile version