അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാന്‍ എ ടീമിനെയാണ് ഇന്ത്യ 113 റണ്‍സിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി. നായകന്‍ മനീഷ് പാണ്ഡേ 86 റണ്‍സ് നേടി പുറത്താകാതെ നിന്നു. മനീഷ് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോററും. ഋഷഭ് പന്ത്(60), ക്രുണാല്‍ പാണ്ഡ്യ(48), ശ്രേയസ്സ് അയ്യര്‍(44), ദീപക് ഹൂഡ(32) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാനായി ഷറഫുദ്ദീന്‍ അഷ്റഫ് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനു 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നും, സിദ്ധാര്‍ത്ഥ് കൗള്‍, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. മലയാളിത്താരം ബേസില്‍ തമ്പിയും, അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നജീബുള്ള സദ്രാന്‍(62) ആണ് അഫ്ഗാന്‍ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial