അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ എ ടീം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന ത്രിരാഷ്ട് പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം. അഫ്ഗാന്‍ എ ടീമിനെയാണ് ഇന്ത്യ എ ടീം 7 വിക്കറ്റിനു പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ എ നായകന്‍ മനീഷ് പാണ്ഡേ ബൗളിംഗ് തിരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 40.5 ഓവറില്‍ 149 റണ്‍സില്‍ അവസാനിച്ചു. ഷറഫുദ്ദീന്‍ അഷ്റഫ് 39 റണ്‍സ് നേടി പുറത്താകാതെ നിന്നു. അഷ്റഫ് ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍. നജീബുള്ള സദ്രാന്‍(30), രഹ്മത് ഷാ(35), ജാവേദ് അഹമ്മദി(25) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി അക്സര്‍ പട്ടേലും വിജയ് ശങ്കറുമാണ് ബൗളിംഗിനെ നയിച്ചത്. യൂസുവേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റ് നേടി. ശര്‍ദ്ധുല്‍ താക്കൂര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

വിജയലക്ഷ്യം 30.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. കരുണ്‍ നായര്‍(57), മനീഷ് പാണ്ഡേ(41*) എന്നിവര്‍ക്ക് പുറമേ ശ്രേയസ്സ് അയ്യര്‍(20), ഋഷഭ് പന്ത്(17*) എന്നിവര്‍ ഇന്ത്യന്‍ വിജയത്തിനു മികച്ച സംഭാവന നല്‍കി. മലയാളിത്താരം സഞ്ജു സാംസണ്‍ 10 റണ്‍സ് നേടി പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial