ശര്‍ദ്ധുല്‍ താക്കൂറിനു അരങ്ങേറ്റം, മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

നാലാം ഏകദിനത്തില്‍ മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ. പരമ്പര 3-0 നു വിജയിച്ച് കഴിഞ്ഞ ഇന്ത്യ മറ്റു താരങ്ങള്‍ക്ക് അവസരം നല്‍കുവാനായി ഇനിയുള്ള മത്സരങ്ങള്‍ വിനിയോഗിക്കുവാന്‍ പോകുന്നതിന്റെ സൂചനകളാണിത്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ തന്റെ ഏകദിന അരങ്ങേറ്റം ഈ മത്സരത്തില്‍ കുറിയ്ക്കും. ശ്രീലങ്കയും തങ്ങളുടെ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി കേദാര്‍ ജാഥവ്, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് പകരം മനീഷ് പാണ്ഡേ, കുല്‍ദീപ് യാദവ്, താക്കൂര്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.

മഹേന്ദ്ര സിംഗ് ധോണി തന്റെ 300ാം ഏകദിന കളിക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ 300 വിക്കറ്റ് നേട്ടവും നേടുവാന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡേ, എം എസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ധുല്‍ താക്കൂര്‍.

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ദില്‍ഷന്‍ മുനവീര, കുശല്‍ മെന്‍ഡിസ്, ലഹിരു തിരിമനേ, ആഞ്ചലോ മാത്യൂസ്, മിലിന്‍ഡ സിരിവര്‍ദ്ധനേ, വനിഡു ഹസരംഗ, അകില ധനന്‍ജയ, മലിന്‍ഡ പുഷ്പകുമാര, വിശ്വ ഫെര്‍ണാണ്ടോ, ലസിത് മലിംഗ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പോർടിംഗ് ലിസ്ബൺ സെന്റർ ബാക്ക് ഇനി നോർത്ത് ഈസ്റ്റ് ഡിഫൻസിൽ
Next articleസാംപോളിക്ക് കീഴിൽ പുതിയ തീരം തേടി അർജന്റീന